കവിത




സുന്ദരി നിനക്ക് എന്‍ പ്രണാമം
                                                                         
വര്‍ഷത്തില്‍ ഇലത്തുമ്പുകളെ
തഴുകിവരുന്ന മഴത്തുള്ളികളിലും
സായംസന്ധ്യയില്‍ തലോടി
എത്തുന്ന കുളിര്‍തെന്നലിലും
നിശീഥിനി നീ എത്ര സുന്ദരി!!
ഗ്രീഷ്മത്തില്‍ ഹരിത
നിറമാര്‍ന്ന പുല്‍നാമ്പുകളിലും
സൂര്യന്‍ തന്‍ കൊടും
വെയിലിലും വാടിത്തളരാത്ത
നീ എത്ര സുന്ദരി!

വസന്തത്തില്‍ വിരിയാനായി
കാത്തുലച്ച പൂമൊട്ടുകളെ
കാലംതെറ്റി വന്നു സംഹാര
താണ്ധവമാടുന്ന മഴയിലും
നീ നിന്‍ സൗന്ദര്യം കാത്തു.
ഇലപൊഴിയും കാലത്ത്
മുളങ്കാടുകള്‍ ശ്രുതിമീട്ടുമ്പോള്‍
മനോഹര നയനങ്ങളാലുള്ള
നിന്‍ സുന്ദരനൃത്തം
എന്‍ മനസ്സിനെ തടവിലാക്കി.

ശരത്കാല സന്ധ്യയില്‍
ചിരിതൂകി നിന്ന നിന്നെ
ഞാനറിയാതെ
മോഹിച്ചുപോയി, എന്‍
മനസ്സിനെ ആര്‍ദ്രമാക്കിയ സുന്ദരി.
ശിശിര സന്ധ്യയില്‍ ഇലപൊഴിഞ്ഞ
വൃക്ഷങ്ങളില്‍ പ്രകൃതിതന്‍
വീണക്കമ്പികള്‍ മീട്ടുമ്പോള്‍
ചില്ലകളില്‍ വിറച്ചിരിക്കുന്ന
ഒഴിഞ്ഞ പക്ഷിക്കൂടുകളില്‍,


സൂര്യന്‍തന്‍ ചൂടില്‍
പൊട്ടുവിടരുന്ന പൊന്‍
പുലരിയിലും അസ്തമപ്രഭയില്‍
വിരിയുന്ന നറുസന്ധ്യയിലും
നീ എത്ര മനോഹരി …
ഇരുള്‍വീണ വഴികളില്‍
പരിശുദ്ധമായ നിലാവിനാല്‍
മിടിക്കുന്ന ഹ്യദയങ്ങളെ
താരാട്ടുപാടിയുറക്കിയ
നീ എത്ര സുന്ദരി.

നീലക്കടലില്‍ അലതല്ലും
കുഞ്ഞോളങ്ങളെ കളിപ്പിച്ചും
എന്‍ മനസ്സിലെ മോഹങ്ങള്‍ക്ക്
നിറംകൊടുത്തും എന്നെ
നീ തടവിലാക്കി.

കാലത്തിന്‍ ഗതിചക്രം
ഉരുളുമ്പോഴും, എല്ലാം
താളം തെറ്റി കടന്നു
പോവുമ്പോഴും കൂടുതല്‍
സുന്ദരിയാവുന്നു നീ.

സ്നേഹിക്കാന്‍ മാത്രം
അറിയാവുന്ന സുന്ദരീ നിനക്ക്
നിരഹദുഃഖമുണ്ടാവരുതേ
എന്നു ഞാന്‍ മോഹിക്കുന്നു.
സ്വപ്നസുന്ദരീ നിനക്ക് എന്‍ പ്രണാമം.
കാലം ഇനിയും ഇരുളും
ഗതിമാറും വഴിമാറും
താളം തെറ്റാതെ ഉന്നം
പിഴക്കാതെ സ്നേഹിക്കാന്‍
നിനക്കാവട്ടെ … എന്‍ സുന്ദരി!

                                                            ആഗ്നസ് സുകുമാരന്‍ X C


പൂമ്പാറ്റേ കുഞ്ഞു പൂമ്പാറ്റേ
വന്നീടുമോ ഇന്നെന്റെ പൂന്തോപ്പില്‍
ആടിക്കളിക്കാം പാടിക്കളിക്കാം
വന്നീടുമോ ഇന്നെന്റെ പൂന്തോപ്പില്‍
                         

                               ജിസ്മി ജോസ്
                                  V A